This is default featured slide 1 title
Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.
This is default featured slide 2 title
Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.
This is default featured slide 3 title
Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.
This is default featured slide 4 title
Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.
This is default featured slide 5 title
Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.
Friday, June 15, 2012
Sunday, June 10, 2012
ഗാന്ധിജി
ദി ഹെല്പ്
നോവലിന്റെ കഥയോടൊപ്പം തന്നെ പ്രാധാന്യമുള്ള അന്നത്തെ സാമൂഹിക പശ്ചാത്തലം വായനക്കാര്‍ക്ക് മനസിലാക്കിക്കൊടുക്കുന്നതില്‍ കഥാകാരി അതീവ ശ്രദ്ധ പുലര്‍ത്തുന്നുണ്ട് .കഥാ സന്ദര്‍ഭങ്ങളുടെ ഗൌരവവും രസവും ഒക്കെ പൂര്‍ണമായും ഉള്‍ക്കൊള്ളണമെങ്കില്‍ വായനക്കാര്‍ക്ക് ആ അറിവ് കൂടിയേ തീരൂ .കറുത്ത വര്‍ഗക്കാരെ രണ്ടാം തരം പൌരന്മാരായി കണ്ടിരുന്ന ആ കാലത്ത് , വെളുത്തവര്‍ഗ പ്രമാണി മാര്‍ക്ക് വേണ്ടി ജോലി ചെയ്തു ജീവിതം പുലര്‍ത്തുക എന്ന ഒരേഒരു പോംവഴി മാത്രമേ അവര്‍ക്ക് ഉണ്ടായിരുന്നുള്ളൂ .പ്രാഥമിക വിദ്യാഭ്യാസത്തിനോ അതുവഴി സ്വയം ഉന്നമനത്തിനോ ഉള്ള ഒരു സാധ്യതയും ഇക്കൂട്ടര്‍ക്ക് ഉണ്ടായിരുന്നില്ല .പൊങ്ങച്ചത്തിലും പുറംപൂച്ചിലും മുഴുകി അലസരായി ജീവിച്ചിരുന്ന വെളുത്ത കൊച്ചമ്മമാര് തങ്ങളുടെ കുട്ടികളോടൊപ്പം സമയം ചിലവഴിക്കാന്‍ പോലും മെനക്കെട്ടിരുന്നില്ല.അതുകൊണ്ട് തന്നെ വീട്ടിലെ ജോലിക്കാരായിരുന്നു കുട്ടികളുടെ എല്ലാം എല്ലാം .ഇങ്ങനെ സ്നേഹം കൊടുത്ത് വളര്‍ത്തി വലുതാക്കിയവര്‍ തങ്ങളുടെ തന്നെ യജമാന്മാരായി വന്ന് , വിവേചനങ്ങള്‍ കാട്ടുന്നത് കാണാനുള്ള ദുര്യോഗവും കറുത്ത വര്‍ഗക്കാര്‍ക്ക് ഉണ്ടായിരുന്നു . വെള്ളക്കാരുമായി ഒരേ ബസില്‍ യാത്ര ചെയ്യുന്നതിനോ,ഒരേ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിനോ എന്തിന് തങ്ങള്‍ ജോലിക്ക് നില്ക്കുന്ന വീട്ടിലെ വെള്ളക്കാരുടെ ടോയ്ലെറ്റുകള് ഉപയോഗിക്കുന്നതിന് പോലും അവര്‍ക്ക് അവസരം നിഷേധിച്ചിരുന്നു. ഇപ്രകാരം സാമൂഹിക ജീവിതത്തിന്റെ എല്ലാ തുറകളിലും ശക്തമായ വിവേചനം നിലനിന്നിരുന്ന സമയത്ത് , കറുത്ത വര്‍ഗക്കാരായ വീട്ടു ജോലിക്കാരുടെ അഥവാ മെയിഡു(maid) കളുടെ ജീവിതത്തെ ആസ്പദമാക്കി ഒരു പുസ്തകം എഴുതാന്‍ തീരുമാനിച്ച വെള്ളക്കാരിയായ സ്കീറ്റര്‍ (Skeeter) യുടെയും , പിടിക്കപ്പെട്ടാല്‍ തങ്ങള്‍ക്കു സംഭവിക്കാനിടയുള്ള അത്യാഹിതങ്ങളൊക്കെയും മറന്ന് അവരെ സഹായിക്കാന്‍ തയാറാകുന്ന അയിലിബീന്‍ (Aibileen) , മിന്നി (Minny)എന്നീ രണ്ടു മെയിഡു കളുടെയും കഥയാണിത് . ഈ മൂന്ന് കഥാപാത്രങ്ങളും സ്വയം സംവദിച്ച് (first person) അവരവരുടെ കാഴ്ച പ്പാടിലൂടെ കഥ പറയുന്ന രീതിയിലാണ് പുസ്തകം ക്രമീകരിച്ചിരിക്കുന്നത് .
സ്റ്റീവ് ജോബ്സ്
കഴിഞ്ഞ
ആറു മാസക്കാലം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വ്യക്തിത്വമാണ് സ്റ്റീവ്
ജോബ്സ്-ന്റേത്. ആപ്പിളിനുണ്ടായ അഭൂതപൂര്‍വമായവളര്‍ച്ചയും സ്റ്റീവ് ജോബ്സ്
-ന്റെ മരണവും അദ്ദേഹത്തിന്റെ ബയോഗ്രഫിയുടെ പ്രസിദ്ധീകരണവും ഒക്കെ ഈ
ചര്‍ച്ച ചെയ്യപ്പെടലിന്റെ വ്യതസ്ത കാരണങ്ങളാണ് . അദ്ദേഹത്തിന്റെ
നേതൃപാടവത്തെ മുന്‍നിര്‍ത്തിയുള്ള ഈ വിശകലങ്ങള്‍ ആയിരുന്നു ഇതില്‍ ഏറ്റവം
മുന്നില്‍ നിന്നത്. ഈ രംഗത്തെ അതികായര്‍ എഴുതി തയ്യാറാക്കിയവ ആണെങ്കിലും
നിര്‍ഭാഗ്യം എന്ന് പറയട്ടെ, ഇതില്‍ പലതും തരം താണതും വായനക്കാരെ
തെറ്റിധരിപ്പിക്കുന്നതും ആയിരുന്നു . ഉദാഹരണമായി , "സഹപ്രവര്‍ത്തകരോടുള്ള
ക്രൂരമായ പെരുമാറ്റമാണ് " സ്റ്റീവ് വില്‍ നിന്ന് നാം
സംശീകരിക്കെണ്ടുന്ന ഏറ്റവും പ്രധാനപ്പെട്ട മാനേജ്മെന്റ്റ് പാഠം എന്നും
അദ്ദേഹത്തെ പോലെ ആകാന്‍ ആഗ്രഹിക്കുന്ന എല്ലാവരും അത് പ്രാവര്‍ത്തികം
ആക്കണമെന്നും മറ്റും പോലും ചില നിരീക്ഷകര്‍ പുലമ്പി .Friday, June 8, 2012
ഓണ്‍ലൈന്‍ പഠന രംഗ
ഒക്കെ ഉണ്ടെന്ന്കിലും അതിനൊക്കെ അതിന്റെത്ത്തായ പരിമിതികളും ഉണ്ടായിരുന്നു.വര്‍ഷത്തില്‍ ഒരു പ്രത്യേക സമയത്ത് മാത്രം നടത്തപ്പെടുന്ന,പരീക്ഷകള്‍ക്കും ക്ളാസുകള്ക്കുംഒക്കെ പഠിതാക്കള്‍ നേരിട്ട് ഹാജരാകണം എന്നും
മറ്റും നിബന്ധനയുള്ള ഇത്തരം കോഴ്സുകള്‍ കാഷ്വല്‍ പഠിതാക്കള്‍ക്ക് ഒട്ടും യോജിക്കുന്ന ഒന്നയിരുന്നില്ല.ഇന്റര്‍നെറ്റിന്റെ വരവോടെ വിക്ഞാന സമ്പാദനം കുറെയൊക്കെ എളുപ്പം ആയെങ്കിലും ഇന്‍ഫര്‍മേഷന്‍ എക്സ്പ്ളോഷന്‍ (Information Explosion) നമ്മെ കൂടുതല്‍ ദുരിതത്തിലാക്കി . ഒരു വിഷയ ത്തെക്കുറിച്ച് ഉപരിപ്ളവമായ വിവര ശേഖരനത്തിനല്ലാതെ അടുക്കും ചിട്ടയോടും കൂടി ഒരു കോഴ്സ് പഠിക്കുന്ന രീതില്‍ ഒരു വിഷയത്തെ
കരഗതമാക്കുവാന്‍ 'വിക്കിപീഡിയ മോഡല്‍ ' പഠനം അഥവാ വായന അപര്യാപ്തമാണെന്ന് തെളിഞ്ഞു കഴിഞ്ഞിരിക്കുന്നു .ഉദാഹരണമായി ഒരു വിഷയത്തെ കുറിച്ച് നാം പഠിക്കാന്‍ തീരുമാനിച്ച് ,ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്യുംപോള് കിട്ടുന്നഅനേകായിരം ലിങ്കുകളില്‍ എവിടെ തുടങ്ങണമെന്നും എത്രത്തോളം വായിക്കണമെന്നും അറിയുക അത്രഎളു പ്പം അല്ല . മാത്രവും അല്ല ഒരു ലിങ്കില്‍ നിന്ന് മറ്റൊന്നിലേക്ക് അവിടെനിന്നു വേറൊന്നിലേക്ക് എന്ന് മാറി മാറി
ഒടുവില്‍ നാം എവിടെയൊക്കെയോ എത്തിച്ചേരുന്നു.ഓണ്‍ലൈന്‍ പരസ്യങ്ങളുടെ അതിപ്രസരം കാര്യങ്ങളെ കൂടുതല്‍ വഷളാക്കുന്നു .കൃത്യത ഇല്ലാത്ത എന്തൊക്കെയോവിവരങ്ങള് വായിച്ചു നാം ആകെ കണ്ഫ്യൂഷനില് മുങ്ങിത്തപ്പുന്നു .
ഇന്റര്‍നെറ്റിലൂടെ സ്വയം പഠിക്കാന്‍ ശ്രമിക്കുന്ന നമുക്കോരോരുത്തര്‍ക്കും വന്നിട്ടുള്ള അനുഭവം ആണിത് .വായിക്കപ്പെടുന്ന വിവരങ്ങളുടെ ആധികാരിക കൂടി ചോദ്യം ചെയ്യപ്പെടുമ്പോള്‍ സ്വയം പഠനം തികച്ചും അപ്രായോഗികം ആയിത്തീരുന്നു.
Tuesday, June 5, 2012
ആല്‍ബെര്‍ട്ട് ഐന്സ്റ്റീന്
ആല്‍ബെര്‍ട്ട് ഐന്സ്റ്റീന് (Albert Einstein)
എന്ന പേര് കേള്‍ക്കാത്തവര്‍ നമ്മളില്‍ അപൂര്‍വമായിരിക്കും . ഹൈസ്കൂള്‍
തലം മുതല്‍ ഇങ്ങോട്ട് നമ്മുടെ എല്ലാ ശാസ്ത്ര ക്ളാസുകളിലും
ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പരാമര്‍ശിക്കപ്പെട്ടു
പോകുന്ന,അതി ബഹൃത്തായ സംഭാവനകളാണ് അദ്ദേഹം ശാസ്ത്രലോകത്തിനു നല്‍കിയത്
.മഹാ ബുദ്ധിമാന് ആയിരിന്നെങ്കിലും അശ്രദ്ധ മൂലം അദ്ദേഹത്തിനു പിണഞ്ഞ
അബദ്ധങ്ങളെ കുറിച്ചുള്ള ഒരുപാടു കുസൃതി കഥകളും മറ്റും നാം
വായിച്ചറിഞ്ഞിട്ടുമുണ്ട് . ഈ കൌതുകത്തോടെയാണ് നാം വാള്‍ട്ടര്‍ ഐസക്സണ്‍ (Walter Isaacson) -ന്റെ ഐന്സ്റ്റീന് : ഹിസ് ലൈഫ് ആന്‍ഡ് യൂണിവേര്‍സ് (Einstein: His Life and Universe) എന്ന ബയോഗ്രഫിയെ സമീപിക്കുന്നത് .സ്റ്റീവ് ജോബ്സ്(Steve Jobs)-ന്റെ
ബയോഗ്രഫി യിലൂടെ നമുക്ക് ഏറെ പരിചിതമായ ഐസക്സണ്‍ -ന്റെ ശൈലി, 2007 -ല്‍
പുറത്തിറങ്ങിയ ഈ പുസ്തകത്തെയും വായനക്കാരുടെ ഇഷ്ട പട്ടികയില്‍
പെടുത്തുന്നു.ഐന്സ്റ്റീന് -ന്റെ മരണത്തിനു ഏതാണ്ട് അമ്പതു
വര്‍ഷങ്ങള്‍ക്കു ശേഷം, ലഭ്യമായ ഡയറി ക്കുറിപ്പുകളില്‍ നിന്നും എഴുത്തു
കുത്തുകളില്‍ നിന്നും മറ്റും ആണ് ആ ബഹുമുഖ വ്യക്തിത്വത്തെ ഐസക്സണ്‍
ഉയര്ത്തെഴുനെല്പ്പിക്കുന്നത്. ലഭ്യമായ വിവരങ്ങളെ കാല ക്രമമനുസരിച്ചും
,പ്രാധാന്യത്തിലൂന്നിയും അതിമഹോഹരമായി ഇതില്‍ ക്രമീകരിച്ചിരിക്കുന്നു .
ഐന്സ്റ്റീന് എന്ന വ്യക്തിയെയും ,ശാസ്ത്രകാരനേയും,രാഷ്ട്രീയ ചിന്തകനെയും
,വിദ്യാഭ്യാസ വിചക്ഷണനെയും ഒക്കെ അടുത്തറിയാന്‍ ഈ വായന നമ്മെ സഹായിക്കുന്നു
.














