ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീന്‍ (Albert Einstein)
എന്ന പേര് കേള്‍ക്കാത്തവര്‍ നമ്മളില്‍ അപൂര്‍വമായിരിക്കും . ഹൈസ്‌കൂള്‍
തലം മുതല്‍ ഇങ്ങോട്ട് നമ്മുടെ എല്ലാ ശാസ്‌ത്ര ക്ളാസുകളിലും
ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പരാമര്‍ശിക്കപ്പെട്ടു
പോകുന്ന,അതി ബഹൃത്തായ സംഭാവനകളാണ് അദ്ദേഹം ശാസ്ത്രലോകത്തിനു നല്‍കിയത്
.മഹാ ബുദ്ധിമാന്‍ ആയിരിന്നെങ്കിലും അശ്രദ്ധ മൂലം അദ്ദേഹത്തിനു പിണഞ്ഞ
അബദ്ധങ്ങളെ കുറിച്ചുള്ള ഒരുപാടു കുസൃതി കഥകളും മറ്റും നാം
വായിച്ചറിഞ്ഞിട്ടുമുണ്ട് . ഈ കൌതുകത്തോടെയാണ് നാം വാള്‍ട്ടര്‍ ഐസക്സണ്‍ (Walter Isaacson) -ന്റെ ഐന്‍സ്റ്റീന്‍ : ഹിസ് ലൈഫ് ആന്‍ഡ് യൂണിവേര്‍സ് (Einstein: His Life and Universe) എന്ന ബയോഗ്രഫിയെ സമീപിക്കുന്നത് .സ്റ്റീവ് ജോബ്സ്(Steve Jobs)-ന്റെ
ബയോഗ്രഫി യിലൂടെ നമുക്ക് ഏറെ പരിചിതമായ ഐസക്സണ്‍ -ന്റെ ശൈലി, 2007 -ല്‍
പുറത്തിറങ്ങിയ ഈ പുസ്തകത്തെയും വായനക്കാരുടെ ഇഷ്ട പട്ടികയില്‍
പെടുത്തുന്നു.ഐന്‍സ്റ്റീന്‍ -ന്റെ മരണത്തിനു ഏതാണ്ട് അമ്പതു
വര്‍ഷങ്ങള്‍ക്കു ശേഷം, ലഭ്യമായ ഡയറി ക്കുറിപ്പുകളില്‍ നിന്നും എഴുത്തു
കുത്തുകളില്‍ നിന്നും മറ്റും ആണ് ആ ബഹുമുഖ വ്യക്തിത്വത്തെ ഐസക്സണ്‍
ഉയര്‍ത്തെഴുനെല്പ്പിക്കുന്നത്. ലഭ്യമായ വിവരങ്ങളെ കാല ക്രമമനുസരിച്ചും
,പ്രാധാന്യത്തിലൂന്നിയും അതിമഹോഹരമായി ഇതില്‍ ക്രമീകരിച്ചിരിക്കുന്നു .
ഐന്‍സ്റ്റീന്‍ എന്ന വ്യക്തിയെയും ,ശാസ്ത്രകാരനേയും,രാഷ്ട്രീയ ചിന്തകനെയും
,വിദ്യാഭ്യാസ വിചക്ഷണനെയും ഒക്കെ അടുത്തറിയാന്‍ ഈ വായന നമ്മെ സഹായിക്കുന്നു
.![]() |
| Einstein with his sister |
സ്കൂള്‍ പഠന സമയത്ത് മാത്രമല്ല പിന്നീട് കോളേജ് പഠന കാലത്തും അദ്ദേഹം തികച്ചും അസ്വസ്തനായ ഒരു വിദ്യാര്‍ത്ഥി ആയിരുന്നു.പഠന രീതികളോടോ പട്ടാള ചിട്ട കളോടോ ഒന്നും പൊരുത്തപ്പെടാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല.അദ്ധ്യാപകരുടെ കണ്ണിലെ കരടായി
മാറുന്ന ഈ പ്രകൃതം അദ്ദേഹത്തിനു ഒരു ജോലി സമ്പാദിക്കുവാന്‍ പോലും വിലങ്ങു തടിയായി നിന്നു . പതിനേഴാം വയസില്‍ മില്‍ട്ടറി ചേരണം എന്ന നിബന്ധന മറികടക്കാന്‍ മ്യൂണി ക്കി(Munich)ലേക്ക് രക്ഷപെട്ടു . അവിടുത്തെ പ്രസിദ്ധമായ സുരിച് പോളിടെക്നിക്കില്‍ (ETH Zurich) പ്രവേശനത്തിന് ശ്രമിച്ചു എങ്കിലും കഴിയാത്തതിനാല്‍ ഒരു വില്ലേജ് സ്കൂളില്‍ പഠനം തുടങ്ങി . ഈ സ്കൂളിലെ പഠന ക്രമത്തില്‍ ഉണ്ടായിരുന്ന ഗെടങ്കെന്‍ എക്സ്പെരിമെന്റ്റ് (Gedankenexperiment) രീതി അദ്ദേഹത്തിന്റെ വിഷ്വല്‍ തോട്ട് എക്സ്പെരിമെന്റ്റ് (Visual Thought Experiment)രീതിക്ക് അടിത്തറ പാകികാണാം എന്ന് വിലയിരുത്തപ്പെടുന്നു . തൊട്ടടുത്ത വര്‍ഷം അദ്ദേഹം സുരിച് പോളി ടെക്നിക്കില്‍ പ്രവേശനം നേടി ,അവിടെയും അദ്ദേഹം ഒരു റിബല്‍ ആയിത്തുടര്‍ന്നു . ഫിസിക്സ് ലബോറട്ടറി യിലെ പരീക്ഷണ നിര്‍ദേശങ്ങള്‍ പോലും പിന്തുടരാന്‍ അദ്ദേഹം തയാറായില്ല .ഇതുകാരണം തന്നെ പഠന ശേഷം അക്കാദമിക് രംഗത്ത് ഒരു ജോലി നേടണം എന്ന അദ്ദേഹത്തിന്റെ ആഗ്രഹം പോലും പൂര്‍ത്തീകരിക്കാന്‍ ആയില്ല . അത്യന്തം നിരാശയില്‍ കഴിഞ്ഞിരുന്ന ഈകാലഘട്ടത്തില്‍ ഒരു സുഹൃത്തിന്റെ സഹായത്താല്‍ സ്വിസ് പേറ്റന്റ് ഓഫീസില്‍ (Swiss Patent Office) ജോലി തേടുന്നു .അവിടെയും അദ്ദേഹത്തിന്റെ യോഗ്യതയ്ക്ക് അനുസൃതമായ ഒരു സ്ഥാനമായിരുന്നില്ല അദ്ദേഹത്തിനു ലഭിച്ചത് .ഈ സമയത്ത് ഉണ്ടായിരുന്ന സാമ്പത്തിക അസ്ഥിരത ,വിവാഹത്തിനു മുന്‍പ് അദ്ദേഹത്തിനു ജനിച്ച കുഞ്ഞിനെപ്പോലും ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനാക്കി .
ഇത്രയും കലുഷിതമായ സമയത്തിനിടയിലും ഐന്‍സ്റ്റീന്‍-ലെ ജീനിയസ് പ്രവര്‍ത്തിച്ചു കൊണ്ടിരുന്നു എന്നതിന് തെളിവാണ് 1905 -ല്‍ അദ്ദേഹം പബ്ളിഷ് ചെയ്ത നാല് പേപ്പറുകള്‍ .റേഡിയേഷന്‍ ആന്‍ഡ് എനര്‍ജി പ്രോപെര്‍ട്ടീസ് ഓഫ് ലൈറ്റ് (Radiation and energy properties of light) , ബ്രൌനിയന്‍ മോഷന്‍ (Brownian Motion) ,സൈസ് ഓഫ് അറ്റം (Atomic Size) ,മോഡിഫിക്കേഷന്‍ ഓഫ് സ്പേസ് ആന്‍ഡ് ടൈം(Modification of space and time)
എന്നിവ ആണ് ഈ പേപ്പറുകള്‍ .ഇവയ്ക്കെല്ലാം ഒരു പ്രത്യേകത ഉണ്ടായിരുന്നു .നിലവിലുള്ള എക്സ് പെരിമെന്റല്‍ഡാറ്റകളില്‍ ഊന്നിയുള്ള ഒന്നായിരുന്നില്ല ഇവയൊന്നും.അന്നുവരെ ശാസ്ത്ര ലോകത്തിന് ഉണ്ടായിരുന്ന എല്ലാ ധാരണകളെയും മാറ്റിമറിക്കുന്ന,കേവലം പേറ്റന്റ് ഓഫിസിലെ ഒരു ജുനിയര്‍ ക്ളാര്‍ക്ക് മുന്നോട്ട് വച്ച അവയെ അതെ പടി അംഗീകരിക്കാന്‍
ശാസ്ത്രകാരന്മാര്‍ തയ്യാറായില്ല . 1909-ല്‍ ആണ് ഐന്‍സ്റ്റീന്‍ താന്‍ ഏറെ
ആഗ്രഹിച്ച അക്കാദമിക് ജോലിയില്‍ പ്രവേശിക്കുന്നത് .തിയറിറ്റിക്കല്‍
ഫിസിക്സ് -ല്‍ ഒരു പോസ്റ്റ് അനുവദിക്കാന്‍ സുരിച് പോളിടെക്നിക്കി ലെ
അധികാരികള്‍ ആദ്യം തയ്യാറായില്ല .അദ്ദേഹം മുന്നോട്ടു വച്ച തിയറികള്‍ പല
വേദികളിലും ചര്‍ച്ച ചെയ്യപ്പെട്ടു എങ്കിലും അവയൊന്നും അദ്ദേഹത്തെ മുഖ്യ
ധാരാ ശാസ്ത്രഞ്ജന്‍ ആക്കുവാന്‍ ഉതകുന്നവ ആയിരുന്നില്ല. ഇതിനിടയിലും അദ്ദേഹം
തന്‍റെ അന്വേക്ഷണം തുടര്‍ന്നു . അങ്ങനെ 1915-ല്‍ അദ്ദേഹം ജനറല്‍ തിയറി
ഓഫ് റിലേറ്റിവിറ്റി (General Relativity)
മുന്നോട്ടു വച്ചു . എക്സ്പെരിമെന്റല്‍ ഡാറ്റയുടെ അഭാവം പതിവു പോലെ
ശാസ്ത്രലോകത്തെ ഇതില്‍ നിന്ന് മുഖം തിരിച്ചു നില്ക്കാന്‍ കാരണമാക്കി .
1919-ല്‍ ലെ സൂര്യഗ്രഹണം (Solar Eclipse)
സൂര്യന്റെ ഗ്രാവിറ്റെഷണല്‍ ഫോര്‍സ് പ്രകാശ രശ്മികളെ വളയിക്കും എന്ന
നിഗമനത്തെ തെളിയിച്ചു .ഇതോടെ ഐന്‍സ്റ്റീന്‍ ഒരു സൂപ്പര്‍ താരം ആയിമാറി
.ശാസ്ത്രലോകം ആരാധനയോടെ നോക്കിക്കണ്ട അദ്ദേഹത്തിന്റെ ജീവിതം മറ്റൊരു
തലത്തിലേക്ക് വളരുന്ന ഒരു കാഴ്ച യാണ് നാം കാണുന്നത് . അദ്ദേഹത്തിന്റെ
തിയറികള്‍ അധികം ആര്‍ക്കും മനസിലായില്ല എങ്കിലും മാധ്യമങ്ങള്‍
അദ്ദേഹത്തെ ജനകീയനാക്കി മാറ്റി .ഇതിനകം തന്നെ അമേരിക്കയില്‍ ചേക്കേറിയ
അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ ജനങ്ങള്‍ തടിച്ചുകൂടി .ഈ
ജനകീയത , രണ്ടാം ലോക മഹായുദ്ധത്തെ ക്കുറിച്ചും ,ജര്‍മന്‍ ,റഷ്യന്‍
നിലപാടുകളെ കുറിച്ചും ഒക്കെ അഭിപ്രായം പറയാന്‍ നിര്‍ബന്ധിതനാക്കി.
നാഷണലിസവും,മില്‍ട്ടറി ഭരണവും,കമ്മ്യുണിസവും ,അന്റി സെമറ്റിക്ക് (Antisemitic)
വിവാദങ്ങളും ജൂയിഷ് രാഷ്ട്രവാദവും തുടങ്ങി അന്നത്തെ സാമൂഹ്യ
പ്രശ്നങ്ങളില്‍നടത്തിയ പരസ്യമായ ഇടപെടല്‍ അദ്ദേഹത്തെ ഒരു സാമൂഹ്യ
ശാസ്ത്രകാരന്‍ കൂടിയാക്കി എന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാവില്ല.ഏറെ പ്രശസ്തമായ E=mc2 സമവാക്യത്തില്‍ നിന്ന് , അറ്റോമിക് ബോംബിലെക്കുള്ള ദൂരം വളരെ കുറവാണെങ്കിലും ഐന്‍സ്റ്റീന്‍ ആ രീതിയില്‍ ചിന്തിച്ചിരുന്നതേയില്ല.മാത്രവും അല്ല ആദ്യം ഇതിനെക്കുറിച്ച് ഒരു യുവ ശാസ്ത്ര കാരന്‍ സൂചിപ്പിച്ചപ്പോള്‍ "ഫൂളിഷ് " എന്ന് പറഞ്ഞ് തള്ളിക്കളയുകയും ചെയ്തു .പിന്നീട് വര്‍ഷ ങ്ങള്‍ക്ക് ശേഷം ഫെര്‍മി(E.Fermi)യുടെയും സിലാര്‍ (Szilrd) -ന്റെയും കൂടി ക്കാഴ്ച യാണ് അദ്ദേഹത്തിന്റെ കണ്ണ് തുറപ്പിച്ചത് .മാറിയ ലോക സാഹചര്യങ്ങള്‍ അദ്ദേഹത്തിന്റെ ചിന്തകളെയും മാറ്റിയിരുന്നു.ആയുധ വത്കരണത്തിനും യുദ്ധ സന്നാഹങ്ങള്‍ക്കും എതിരായിരുന്ന അദ്ദേഹം , നാസി ജെര്‍മിനിയുടെ ആറ്റം ബോംബ് നിര്‍മാണ സാധ്യത മനസിലാക്കിയതോടെ , അമേരിക്കന്‍ പ്രസിഡണ്ട്‌നു കത്തെഴുതാന്‍ തയാറായി.അതിനെ തുടര്‍ന്ന് അമേരിക്ക , "മാന്‍ഹട്ടന്‍ പ്രൊജക്റ്റ് " (Manhattan Project)എന്ന പേരില്‍ രഹസ്യ പരീക്ഷണങ്ങള്‍ തുടങ്ങിയെങ്കിലും സെക്യൂരിറ്റി യുടെ പേരില്‍ ഐന്‍സ്റ്റീന്‍ മാറ്റി നിര്‍ത്തപ്പെട്ടു. ഇതില്‍ ഒന്നും അദ്ദേഹത്തിന് തെല്ലും പരിഭവം ഉണ്ടായിരുന്നില്ല .1945-ല്‍ അമേരിക്ക ആദ്യമായി ആറ്റം ബോംബ് പ്രയോഗിച്ചപ്പോള്‍ അദ്ദേഹം പരസ്യമായി രംഗത്തെത്തി . ബോംബിന്റെ രഹസ്യം ഒരു രാജ്യവും സ്വന്തമായി വയ്ക്കുന്നത് മനുഷ്യ രാശിക്ക് തന്നെ ആപത്താണെന്നും അതിനാല്‍ ഒരു ലോക ഗവണ്‍മെന്റ് ഉണ്ടാക്കി അതിനു കൈമാറണം എന്നും അദ്ദേഹം വാദിച്ചു .അക്കാലത്ത് കൊടുമ്പിരി കൊണ്ടിരുന്ന ശീത സമരവും കമ്മ്യുനിസത്തിനെതിരെ അമേരിക്കയില്‍ ആഞ്ഞടിച്ച വികാരവും അദ്ദേഹത്തെ പ്രതികൂലമായി ബാധിച്ചു .അദ്ദേഹം ഒരു കമ്മ്യുണിസ്റ്റ് ചാരനാകം എന്നുപോലും മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു . അദ്ദേഹവും ആയുള്ള സൌഹൃത ത്തിന്റെ പേരില്‍ മാന്‍ഹട്ടന്‍ പ്രൊജക്റ്റ് നേതൃത്വം നല്‍കിയ റോബര്‍ട്ട് ഓപെന്‍ഹേനറിനെ (Robert Oppenheimer) തല്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു . ഇതൊക്കെയാണെങ്കിലും അദ്ദേഹം തന്റെ നിലപാടില്‍ ഉറച്ചു നിന്നു .
നോബല്‍ സമ്മാനം ഐന്‍സ്റ്റീന്‍നെ തേടി വന്നതും ഒട്ടേറെ നടകങ്ങള്‍ക്കൊടുവിലാണ് . ലോകം കണ്ടത്തില്‍ വച്ച് ഏറ്റവും വലിയ പ്രതിഭയായ അദ്ദേഹം പല തവണ നോമിനേറ്റ് ചെയ്യപ്പെട്ടു എങ്കിലും കമ്മിറ്റിയിലെ കനത്ത എതിര്‍പ്പിനെ തുടര്‍ന്നു നിരസിക്കപ്പെട്ടു .അന്ന് ശക്തമായിരുന്ന ആന്റി സെമറ്റിക് വികാരമായിരുന്നു ഇതിന്റെ യഥാര്‍ഥ കാരണം എങ്കിലും , അന്ന് വരെ നോബല്‍ സമ്മാനം കൊടുത്തിരുന്ന "Greatest discovery or invention" എന്ന കാറ്റഗറിയില്‍ ഐന്‍സ്റ്റീന്‍ -ന്റെ സംഭാവനകള്‍ ഒന്നും വരില്ല എന്ന് ഒരു കൂട്ടം ശാസ്തകാരന്മാര്‍ ശക്തമായി വാദിച്ചു .എന്നാല്‍ 1919-ലെ സൂര്യ ഗ്രഹണ തെളിവിനുശേഷം , ഐന്‍സ്റ്റീന്‍ -ന് സമ്മാനം കൊടുക്കാന്‍ ആയില്ല എങ്കില്‍ നോബല്‍ സമ്മാനത്തിനു തന്നെ യാണ് നാണക്കേട് എന്ന വാദം ശക്തമായി . എങ്കിലും കര്‍ക്കശമായിനിന്ന നോബല്‍ സമ്മാന കമ്മിറ്റി "ഒരു കണ്ടുപിടുത്തവും " ആയി ഏറ്റവും അടുത്തുനില്‍ക്കുന്ന 'ഫോട്ടോ ഇലെട്രിക് എഫക്റ്റ് ' ന്റെ സംഭാവനയ്ക്ക് 1921-ലെ സമ്മാനം നല്‍ക്കാന്‍ തീരുമാനിച്ചു . സമ്മാനത്തോടോപ്പമുള്ള പ്രശംസാ പത്രത്തില്‍ റിലേറ്റിവിറ്റി തിയറി യെ കുറിച്ചോ തിയറിറ്റിക്കല്‍ ഫിസിക്സ് നെ കുറിച്ചോ പരാമര്‍ശിക്കാന്‍ പോലും കമ്മിറ്റി തയ്യാറായില്ല .ഫോട്ടോ ഇലെട്രിക് എഫക്റ്റ് ന്റെ യഥാര്‍ത്ഥ ഉപജ്ഞാതാവ് ലെനാര്‍ദ് (Philipp Lenard)എന്ന ശാസ്ത കാരനാണെന്ന് ഐന്‍സ്റ്റീന്‍ തന്നെ തന്റെ പേപ്പറില്‍പരാമര്‍ശിക്കുന്നുമുണ്ട് എന്നത് ചരിത്രത്തിന്റെ ഒരു വിരോധാഭാസമായി
കാണാം .
ഐന്‍സ്റ്റീന്‍നെ പറ്റി പ്രചരിക്കുന്ന ഒട്ടേറെ കുസൃതി കഥകളില്‍ ഏറ്റവും പോപ്പുലര്‍ ആയത് അദ്ദേഹം കുട്ടിക്കാലത്ത് കണക്കു പരീക്ഷയ്ക്ക് സ്ഥിരമായി തോല്‍ക്കു മായിരുന്നു എന്നതാണ് .ഇത് ശുദ്ധ അസംബന്ധ മാണെന്ന് അദ്ദേഹം തന്നെ പല സന്ദര്‍ഭങ്ങളിലും വ്യക്തമാകിയിട്ടുണ്ട് .എന്നാല്‍ അത്ര കേട്ടുകേള്‍വിയില്ലാത്ത പല രസകരങ്ങളായ
![]() |
| Life is like riding a bicycle.To keep your balance you must keep moving |
തന്നെ സഹായിക്കണം എന്നുമാണ് അദ്ദേഹം അഭ്യര്‍ത്ഥിച്ചത്. വര്‍ഷ ങ്ങള്‍ക്ക് ശേഷം അദ്ദേഹം ആ വാക്ക് പാലിക്കുകയും ചെയ്തു !തന്റെ വീടിന്റെ താക്കോല്‍ എവിടെയാനെന്നുള്ളത് സ്ഥിരമായി മറന്നു പോകുന്നതും , ജീവിതത്തില്‍ ഒരിക്കലും സോക്ക്സ് ധരിക്കരില്ലായിരുന്നു എന്നതും , വാഹനം ഒരിക്കലും സ്വന്തമായി ഓടിച്ചിരുന്നില്ലാ എന്നതും , കൌതുകകരം തന്നെ !കുട്ടിക്കാലം മുതല്‍ക്കേ സംഗീതം അദ്ദേഹത്തിനു ഒരു പാഷന്‍ ആയിരുന്നു .സ്വാഭാവിക സംഗീതത്തിന്റെ ഉടമ എന്ന് അദ്ദേഹം വിശ്വസിച്ചിരുന്ന മൊസാര്‍ട്ട് (Mozart)-ന്റെ കടുത്ത ആരാധകനായിരുന്നു അദ്ദേഹം.ഏകാകാനായിരുന്നു വയലിന്‍ വായിക്കുക എന്നത് ജീവിത കാലം മുഴുവനും അദ്ദേഹത്തിന്റെ ഒരു ശീലമായിരുന്നു . മത വിശ്വാസം ,എകലോകവാദം ,ആന്റി മിലട്ടറിയിസം,ജൂതര്‍ക്ക് പ്രത്യേക രാഷ്‌ട്രവാദം,സോഷ്യലിസം,കമ്മ്യൂണിസം,സമാധനവാദം
തുടങ്ങിയ പല വിഷയങ്ങളിലും അദ്ദേഹത്തിന്റെ നിലപാടുകള്‍ പലതവണ മലക്കം മറിയുന്നത് നമുക്ക് കാണാന്‍ കഴിയും . ഇത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തെയോ പക്വതയെയോ ഒക്കെ ദുര്‍ബലമാക്കുന്നതായി ആരോപിക്കാമെങ്കിലും ഒന്നും രണ്ടും ലോക മഹയുദ്ധങ്ങളും , ശക്തമായ ആന്റി സെമറ്റിക് ചിന്താധാരയും, നാസി ജെര്‍മിനിയുടെ വളര്‍ച്ചയും തളര്‍ച്ചയും, റഷ്യന്‍ കമ്മ്യൂണിസവും ശീതസമരവും അങ്ങനെ എണ്ണിയാല്‍ ഉടുങ്ങാത്ത സാമൂഹ്യ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഒരു കാലഘട്ടവും ആയി ചേര്‍ത്ത് വായിക്കുമ്പോള്‍ അത്തരം ചാഞ്ചാട്ടങ്ങള്‍ സ്വാഭാവികം മാത്രം ആണെന്ന് കാണാം .ഇത് പോലെ തന്നെ വിരോധാഭാസമാണ് ക്വാണ്ടം മെക്കാനിക്സിനോട് , വിശിഷ്യ അണ്‍ സെര്‍ട്ടണിട്ടി പ്രിന്‍സിപ്പിള്‍ (Uncertainty Principle)നോട് അദ്ദേഹം സ്വീകരിച്ച നിഷേധാത്മക നിലപാട് . ശാസ്ത ലോകം റിലേറ്റിവിറ്റി തിയറിയോട് ആദ്യ കാലത്ത് സ്വീകരിച്ചതിലും കര്‍ക്കശ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത് . ഒരു യൂണിഫൈഡ് ഫീല്‍ഡ് (Unified Field Theory)തിയറിയില്‍ എത്തിച്ചരാന്‍ ആകുമെന്ന ഉറച്ച വിശ്വാസമായിരിക്കാം ഒരു ശാസ്തകാരന് ഒട്ടും ചേരാത്ത ഒരു നിലപാടെടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് . മരണത്തിനു മണിക്കൂറുകള്‍ മുന്‍പ് വരെയും അതിനായി അദ്ദേഹം പരിശ്രമിക്കുകയും ചെയ്തു .
സ്റ്റീവ് ജോബ്സ് -ന്റെ ബയോഗ്രഫി
യെ മനോഹരമാക്കിയ ഫസ്റ്റ് ഹാന്‍ഡ് ( First Hand ) അഭിമുഖങ്ങളോ
വിവരണങ്ങളോ ഒന്നും ഇതില്‍ കാണാന്‍ കഴിയില്ല .എങ്കിലും , ഐന്‍സ്റ്റീന്‍
തന്റെ സുഹൃത്തുകള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പല ഘട്ടങ്ങളിലും അയച്ച
എഴുത്തുകള്‍ അതെ പടി ചേര്‍ത്തിരിക്കുന്നത് വളരെ ഹൃദ്യമായ ഒരു
വായനാനുഭവമാണ് .നീല്‍സ് ബോറും(Niels Bohr) ,മാക്സ് പ്ളാങ്കും(Max Planck) ,ലിനസും പോളിങ്ങും(Linus Pauling), ഹെസേന്‍ ബര്‍ഗും (Werner Heisenberg),ഷോഡിങ്ങറും(Erwin Schrodinger) തുടങ്ങി ഭൌതിക ശാസ്ത്രത്തിലെ അതികായര്‍ ക്വാണ്ടം മെക്കാനിക്സിനെ(Quantum Mechanics) അനുകൂലിച്ചും പ്രതികൂലിച്ചും 1927 മുതല്‍ 1930 വരെയുള്ള കാലഘട്ടത്തില്‍ നടത്തിയ സോല്‍വേ കോണ്‍ഫെറന്‍സ് (Solvay Conference)
സംവാദങ്ങള്‍ നമ്മുടെ കണ്മുന്‍പില്‍ നടക്കുന്നതുപോലെ ,വളരെ മനോഹരമായി
പുനരാവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. ഇതിനൊക്കെ ഉപരിയായി, ഐന്‍സ്റ്റീന്‍ -ന്റെ
കണ്ടു പിടുത്തങ്ങളുടെ സാരം സാധാരണ വായനക്കാര്‍ക്ക് മനസിലാക്കുന്ന വിധം
നന്നായി അവതരിപ്പിച്ചിട്ടുമുണ്ട് ഈ ബയോഗ്രഫിയില്‍ .









0 comments:
Post a Comment