ഒരു സവാള അരിഞ്ഞതത്, സ്വല്പം പെരുഞ്ചീരകം, 2-3 വെളുത്തുള്ളിയല്ലി, ഒരു കഷ്ണം ഇഞ്ചി എന്നിവ ഫ്രയിങ്ങ് പാനിലിട്ട് നന്നായി വഴറ്റിയശേഷം ഒരു പിടി തേങ്ങ, ഒന്നോ രണ്ടോ പച്ചമുളക് കീറിയത്, കുറച്ചു മല്ലിയില, പുതിനയില എന്നിവയും ചേർത്ത് നന്നായി ഇളക്കി വാങ്ങുക. എന്നിട്ട് പാകത്തിന് ഉപ്പും പുളിയും കൂട്ടി അരച്ചെടുക്കുക. അത്രതന്നെ.സാൻഡ്വിച്ചുണ്ടാക്കുമ്പോൾ ബ്രഡിൽ തേക്കാനും നല്ലതാണ് ഈ ചമ്മന്തി.
ആല്‍ബെര്‍ട്ട് ഐന്സ്റ്റീന് (Albert Einstein) എന്ന പേര് കേള്‍ക്കാത്തവര്‍ നമ്മളില്‍ അപൂര്‍വമായിരിക്കും . ഹൈസ്കൂള്‍ തലം മുതല്‍ ഇങ്ങോട്ട് നമ്മുടെ എല്ലാ ശാസ്ത്ര ക്ളാസുകളിലും ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പരാമര്‍ശിക്കപ്പെട്ടു പോകുന്ന,അതി ബഹൃത്തായ സംഭാവനകളാണ് അദ്ദേഹം ശാസ്ത്രലോകത്തിനു നല്‍കിയത് .മഹാ ബുദ്ധിമാന് ആയിരിന്നെങ്കിലും അശ്രദ്ധ മൂലം അദ്ദേഹത്തിനു പിണഞ്ഞ അബദ്ധങ്ങളെ കുറിച്ചുള്ള ഒരുപാടു കുസൃതി കഥകളും മറ്റും നാം വായിച്ചറിഞ്ഞിട്ടുമുണ്ട് . ഈ കൌതുകത്തോടെയാണ് നാം വാള്‍ട്ടര്‍ ഐസക്സണ്‍ (Walter Isaacson) -ന്റെ ഐന്സ്റ്റീന് : ഹിസ് ലൈഫ് ആന്‍ഡ് യൂണിവേര്‍സ് (Einstein: His Life and Universe) എന്ന ബയോഗ്രഫിയെ സമീപിക്കുന്നത് .സ്റ്റീവ് ജോബ്സ്(Steve Jobs)-ന്റെ ബയോഗ്രഫി യിലൂടെ നമുക്ക് ഏറെ പരിചിതമായ ഐസക്സണ്‍ -ന്റെ ശൈലി, 2007 -ല്‍ പുറത്തിറങ്ങിയ ഈ പുസ്തകത്തെയും വായനക്കാരുടെ ഇഷ്ട പട്ടികയില്‍ പെടുത്തുന്നു.ഐന്സ്റ്റീന് -ന്റെ മരണത്തിനു ഏതാണ്ട് അമ്പതു വര്‍ഷങ്ങള്‍ക്കു ശേഷം, ലഭ്യമായ ഡയറി ക്കുറിപ്പുകളില്‍ നിന്നും എഴുത്തു കുത്തുകളില്‍ നിന്നും മറ്റും ആണ് ആ ബഹുമുഖ വ്യക്തിത്വത്തെ ഐസക്സണ്‍ ഉയര്ത്തെഴുനെല്പ്പിക്കുന്നത്. ലഭ്യമായ വിവരങ്ങളെ കാല ക്രമമനുസരിച്ചും ,പ്രാധാന്യത്തിലൂന്നിയും അതിമഹോഹരമായി ഇതില്‍ ക്രമീകരിച്ചിരിക്കുന്നു . ഐന്സ്റ്റീന് എന്ന വ്യക്തിയെയും ,ശാസ്ത്രകാരനേയും,രാഷ്ട്രീയ ചിന്തകനെയും ,വിദ്യാഭ്യാസ വിചക്ഷണനെയും ഒക്കെ അടുത്തറിയാന്‍ ഈ വായന നമ്മെ സഹായിക്കുന്നു
വായനയുടെ സ്വര്‍ഗത്തിലാ ണ് ഞാന്‍ ജനി
ച്ചതും വളര്‍ന്ന
തും.മലയാളത്തിലും ഇംഗ്ലീഷിലും ആയി മൂവാ
യിരത്തോളം പുസ്തക ങ്ങള് മാതൃഭുമിയും ഭാഷാപോഷി
ണിയും ,ഇല്ലസ്ട്രെറ്റഡ വീക്കിലിയും ,ദി ബ്ളിട്സും ഒക്കെയായി ഒട്ടേറെ ആനുകാലികങ്ങള്‍ ... എന്നിരുന്നാലും ഒരു ബുദ്ധിജീവിയായോ പുസ്തകപ്പുഴുവായോ അല്ല ഞാന്‍ വളര്‍ന്നത്.വായന, സ്വയം ആസ്വാദന ത്തിന്റെ ഒരു മാര്‍ഗമായി മാത്രം കണ്ട അച്ഛന് , അതില്‍ കേമത്തം ഭാവിക്കുകയോ ചൂരല്‍ തുമ്പില്‍ നിര്‍ത്തി വായിപ്പിക്കുകയോ ചെയ്തി
ട്ടില്ല . എന്‍ജി നിയറിംഗ് പഠനവും പിന്നീട് ജോലിയും മറ്റുമായി മുന്നോട്ടു പോയപ്പോള്‍ കാമ്പസ് പത്രങ്ങളുടെയും ,കോളേജ് മാഗസിനുകളുടെയും , അല്പ
സ്വല്പം മാധ്യമ പ്രവര്‍ത്തന
ത്തിന്റെയും ഒക്കെ രൂപ
ത്തില്‍ , ഞാന്‍ അറിയാതെ, ആ അനുഗ്രഹം എന്നില്‍ സംഭവിക്കുകയായിരുന്നു.ഓരോ വായനയിലും എനിക്കു
ണ്ടാകുന്ന അനുഭൂതിക്കും ഓരോ എഴുത്തിലും എനിക്കുണ്ടാകു
ന്ന ആത്മസം
തൃപ്തിക്കും നിദാനമായ ബീജം എവിടെ നിന്നാ
ണെന്നു ഞാന്‍ മനസി
ലാക്കുന്നു . അതിനെ നില
നിര്‍ത്തി, വളര്‍ത്തി വലുതാ
ക്കാന്‍ നിങ്ങളെ പോലുള്ള നല്ലവരായ വായന
ക്കാരുടെ പങ്കും ഞാന്‍ തിരിച്ചറിയുന്നു.
ഇന്ത്യന്‍
സ്വാതന്ത്രത്തിന്റെ അന്‍പതാം വാര്‍ഷികം ആഘോഷിച്ച വേളയില്‍ ഗാന്ധിജിയുടെ
പ്രസക്തിയെ കുറിച്ച് R.I.T യുടെ കോളേജ് മാഗസിന് പ്രസിദ്ധീകരിച്ച ലേഖനം
ചുവടെ :
0 comments:
Post a Comment